---
title: "വാഴത്തോട്ടത്തിലെ ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Unidentified body found in ditch in banana plantation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313439/Unidentified body found in ditch in banana plantation"
published_at: "2025-09-07T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bdc711816c4_1000322930.png"
keywords: []
---

# വാഴത്തോട്ടത്തിലെ ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : വാഴത്തോട്ടത്തിലെ ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാലയ്ക്ക് സമീപം പളുങ്കൽ മത്തംപാലയിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം : വാഴത്തോട്ടത്തിലെ ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാലയ്ക്ക് സമീപം പളുങ്കൽ മത്തംപാലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. നിരവധി ആളുകൾ നടന്നുപോകുന്ന പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പളുങ്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313439/Unidentified body found in ditch in banana plantation)